kozhikode local

ബ്രൂവറികള്‍ അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം: എസ്ഡിപിഐ

പാലേരി: എല്‍ഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തിലൂടെ നാടു മുഴുവന്‍ മദ്യം സുലഭമായി ലഭിക്കാന്‍ പുതിയ ബ്രൂവറികള്‍ അനുവദിച്ച് അവസരമുണ്ടാക്കുന്നതിനെതിരെ പ്രതിഷേധം. മദ്യത്തിന്റെ പേരില്‍ അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ രാജിവെക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ പേരാമ്പ്രയില്‍ എക്‌സൈസ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡണ്ട് മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ കമ്മന, കുഞ്ഞമ്മത് പേരാമ്പ്ര സംസാരിച്ചു.

Next Story

RELATED STORIES

Share it