ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചു: വീട്ടമ്മക്ക് നഷ്ടപ്പെട്ടത് മുക്കുപണ്ടം
BY fousiya sidheek22 Jun 2017 6:24 AM GMT
fousiya sidheek22 Jun 2017 6:24 AM GMT
പൂച്ചാക്കല്‍: റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്തു. കളത്തില്‍ ക്ഷേത്രത്തിന് കിഴക്ക്ഭാഗത്തുള്ള സരോജിനിയുടെ മാലയാണ് പള്ളിപ്പുറം പാറേഴന്‍ കവലക്ക് സമീപം വച്ച് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിപ്പുറത്ത് നടന്ന മോഷണപരമ്പരയെ തുടര്‍ന്ന് സരോജിനി തന്റെ സ്വര്‍ണ്ണ മാല ഊരിവച്ചിരുന്നു. കഴുത്തിലണിഞ്ഞിരുന്ന വരവിന്റെ മാല സ്വര്‍ണ്ണമെന്ന് കരുതിയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത് പാറേഴന്‍ കവലക്ക് സമീപത്തെ അനുജത്തിയുടെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചശേഷം സമീപത്തെ മറ്റൊരു വീട്ടിലേക്ക് ജോലിക്കായി പോവുകയായിരുന്നു സരോജിനി. എതിര്‍ദിശയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം സരോജിനിയുടെ പക്കല്‍ എത്തിയപ്പോള്‍ ബൈക്കിന്റെ വേഗം കുറച്ചശേഷം മാലപ്പൊട്ടിക്കുകയായിരുന്നു. മാല കയ്യില്‍ കിട്ടിയതോടെ വിട്ടോടാ എന്ന് പുറകിലിരുന്നയാള്‍ പറഞ്ഞതായും സരോജിനി പറയുന്നു. തുടര്‍ന്ന് ഇവര്‍ അതിവേഗം ബൈക്ക് ഓടിച്ച് പോവുകയായിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT