ബിജെപി നേതാവിനെതിരേ പി കെ ശ്രീമതി എംപി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്
BY kasim kzm30 Jun 2018 4:55 AM GMT
kasim kzm30 Jun 2018 4:55 AM GMT
തുകണ്ണൂര്: ദൃശ്യമാധ്യമത്തിലൂടെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബിജെപി നേതാവിനെതിരേ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി എംപി അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണനെതിരേരയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ജനുവരി 25ന് സ്വകാര്യ വാര്‍ത്താചാനലിന്റെ സൂപ്പര്‍ പ്രൈം ടൈമില്‍ ഗോപാലകൃഷ്ണന് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പരാതി. ആരോപണം പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്നും ചൂണ്ടിക്കാട്ടി പി കെ ശ്രീമതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കേസ് ഫയല്‍ ചെയ്തത്. മജിസ്ട്രേറ്റ് മുമ്പാകെ മൊഴിയും നല്കി.
സ്കൂള്‍ അധ്യാപികയും എംഎല്‍എയും മന്ത്രിയുമായിരുന്ന താന്‍ ഇപ്പോള്‍ എംപിയായി പ്രവര്‍ത്തിക്കുകയാണെന്നും ദുരാരോപണങ്ങള്‍ ഉന്നയിച്ച് തന്നെ സമൂഹത്തില്‍ മോശമായി ചിത്രീകരികരിക്കാനാണ് ബിജെപി നേതാവിന്റെ ശ്രമമെന്നും പി കെ ശ്രീമതി പറഞ്ഞു. മാതൃഭൂമി ചാനല്‍ എഡിറ്റര്‍ എം പി വീരേന്ദ്രകുമാര്‍, ശ്രേയാംസ്കുമാര്‍ ഉള്‍പ്പെടെ എട്ടുപേരാണ് കേസിലെ സാക്ഷികള്‍.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT