ബാഴ്സലോണ താരങ്ങളെ വില്‍ക്കുന്നു
BY fousiya sidheek24 May 2017 2:44 AM GMT
fousiya sidheek24 May 2017 2:44 AM GMT
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിനു പിന്നാലെ ലാ ലിഗ കിരീടവും കൈവിട്ട സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ക്ലബ്ബ് അഴിച്ചുപണിയുന്നു. ഇതിന്റെ ഭാഗമായി പ്രധന താരങ്ങളെ വരെ വില്‍ക്കാനൊരുങ്ങുകയാണ് ക്ലബ്ബ്. ആര്‍ദ്ര തുറാന്‍, യാവിയര്‍ മസ്‌കെരാനോ, ആന്ദ്രെ ഗോമസ്, ജെറമി മാത്യൂ എന്നിവരെയാണ് ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേനല്‍ക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ താരങ്ങളെ വില്‍ക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നതായി സ്പാനിഷ് മാധ്യമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച പരിശീലകന്‍ ലൂയിസ് എന്റിക്വെ കൂടി പടിയിറങ്ങുന്നതോടെ പുതിയ പരിശീലകന് കീഴില്‍ ടീമിന് പുതിയ മുഖം നല്‍കാനാകും ബാഴ്‌സയുടെ ശ്രമം. ട്രാന്‍സ്ഫര്‍ പട്ടികയിലുള്ള താരങ്ങളെല്ലാം ഈ സീസണില്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇവര്‍ക്ക് പകരം യുവതാരങ്ങളെ പാളയത്തിലെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT