Flash News

ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ മാത്രം: മേധാ പട്ക്കര്‍

ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ മാത്രം:  മേധാ പട്ക്കര്‍
X
പൊന്നാനി: കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള നയങ്ങളാണ് സര്‍ക്കാറുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതെന്ന് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ സമര നായികയും സാമൂഹ്യപ്രവര്‍ത്തകയുമായ മേധാ പട്ക്കര്‍. കാര്‍ഷിക വികസനത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന ബജറ്റുകളാണ് പ്രഖ്യാപിക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. എം ഇ എസ് പൊന്നാനി കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെയും വുമണ്‍ ഡവലപ്‌മെന്റ് സെല്ലിന്റേയും സംയുക്താഭിമുഖ്യത്തില്‍ ' പ്രകൃതി സരക്ഷണവും സ്ത്രീസമര മുന്നേറ്റങ്ങളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മേധാ പട്ക്കര്‍.



''പുരുഷ ശാക്തീകരണമാണ് ഇനി സമൂഹത്തിനാവശ്യം. സ്ത്രീകളെ അംഗീകരിക്കുന്ന തരത്തിലേക്ക് പുരുഷന്മാര്‍ വളരണം. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പഠിക്കുകയും വേണം. സ്ത്രീയും പ്രകൃതിയും അരക്ഷിതാവസ്ഥയില്‍ സമാന വേദന അനുഭവിക്കുന്നവരാണ്. ഫാഷിസ്റ്റുകള്‍ക്കെതിരായ സമരങ്ങള്‍ ജെ എന്‍ യു അടക്കമുള്ള ക്യാമ്പസുകളില്‍ നടന്നുവരികയാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ സമരമുറകളിലേക്ക് വരേണ്ടതുണ്ട്'  അവര്‍ കൂട്ടിച്ചേര്‍ത്തു.

'സ്വന്തം ഇടങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും സകലരും ആകുലരാണ്. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥ ഇടമായ ഭൂമിയെക്കുറിച്ച് ആര്‍ക്കും ആശങ്കകളില്ല. ഒരിടവുമില്ലാത്ത മനുഷ്യരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധ്യമാണ് ശരിയായ വികസന ചിന്ത. ലാളിത്യമാണ് ജീവിതത്തിന്റെ ഖമുദ്ര. എന്നാല്‍ എല്ലായിടത്തും അമിതമായ ചെലവിലാണിപ്പോള്‍' ധൂര്‍ത്ത്എല്ലാ സംരക്ഷണ ബോധത്തേയും നശിപ്പിക്കുമെന്നും മേധാ പട്ക്കര്‍ അഭിപ്രായപ്പെട്ടു.

കോളേജിലെ വിദ്യാര്‍ത്ഥികളുമായി അവര്‍ സംവദിച്ചു. മേധാ പട്ക്കറുടെ സമര ജീവിതത്തെക്കുറിച്ച് ഹ്രസ്വ വീഡിയോ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റും മുന്‍ പ്രിന്‍സിപ്പാളുമായ പ്രൊഫ. വി.കെ ബേബി അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി പി അബ്ബാസ്, കോളേജ് മാനേജ്‌മെന്റ് കമ്മറ്റി സെക്രട്രറി ഒ സി സലാഹുദ്ധീന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. വി യു അമീറ, സ്റ്റാഫ് ക്ലബ് സെക്രട്രറി ഡോ. എ ആര്‍ സിന, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. വി കെ ബ്രിജേഷ് എന്നിവര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it