ബംഗളൂരുവിന് 147 റണ്‍സ് വിജയലക്ഷ്യം
BY vishnu vis7 May 2018 4:27 PM GMT
X
vishnu vis7 May 2018 4:27 PM GMT
ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ വിജയക്കൊടി പാറിക്കാന്‍ ബംഗളൂരുവിന് വേണ്ടത് 147 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 146 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരാണ് ഹൈദരാബാദിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. ഫൗസ്റ്റ് ബൗളര്‍മാരായ ടിം സൗത്തിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. ഉമേഷ് യാദവും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റും സ്വന്തമാക്കി.
തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം അര്‍ധ സെഞ്ച്വറിയോടെ പട നയിച്ച കെയ്ന്‍ വില്യംസണിന്റെ ( 39 പന്തില്‍ 56) ബാറ്റിങാണ് ഹൈദരാബാദിന് കരുത്തായത്. അഞ്ച് ഫോറും രണ്ട് സിക്സറും വില്യംസണ് പറത്തി. ഷക്കീബ് അല്‍ ഹസനും ( 32 പന്തില്‍ 35) ഹൈദരാബാദിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗളൂരു നിരയില്‍ മോയിന്‍ അലി ഐപിഎല്‍ അരങ്ങേറ്റം നടത്തി.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT