World

ഫിലിപ്പീന്‍സില്‍ ഐഎസിനെതിരേ മോറോ ഗ്രൂപ്പുകളുടെ സഖ്യം

മനില: ഫിലിപ്പീന്‍സിലെ പ്രധാനപ്പെട്ട  രണ്ടു മുസ്‌ലിം വിപ്ലവപാര്‍ട്ടികള്‍ ഐഎസ് സായുധസംഘങ്ങള്‍ക്കെതിരേ പോരാടാന്‍  സഖ്യം രൂപീകരിക്കുന്നു. ഫിലിപ്പീന്‍സിലെ മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രണ്ടും മോറോ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടുമാണ് ഐഎസിനെതിരേ ഒന്നിക്കുന്നത്. ഇരു സംഘങ്ങളും ഇതിനായുള്ള സംയുക്ത ഉടമ്പടിയില്‍ ഒപ്പുവച്ചു.പോരാട്ടത്തിന്റെ ഭാഗമായി മോറോ ഗ്രൂപ്പുകള്‍ മേഖലയില്‍ സംയുക്ത സൈനിക നടപടികളുടെ വിവരങ്ങള്‍ കൈമാറുകയും സേനയെ വിന്യസിക്കുകയും ചെയ്യും. രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന സായുധസംഘത്തെ തടയാനും ഇവര്‍ ചേര്‍ന്നു ശ്രമിക്കും.മോറോ ഗ്രൂപ്പുകള്‍ തമ്മില്‍  ഐക്യവും സഹകരണവും അടിസ്ഥാനപ്പെടുത്തിയാണ് കരാറിലൊപ്പിട്ടത്. മേഖലയെ പൂര്‍ണമായും തീവ്രവാദികളില്‍നിന്നു മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരു മോറോ ഗ്രൂപ്പുകളുടെയും വക്താക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it