പ്രധാനമന്ത്രിക്കസേരയിലിരിക്കാന്‍ എന്തിനിത്ര ധൃതി ? രാഹുലിനോട് മോഡി
BY ajay G.A.G20 July 2018 5:16 PM GMT
X
ajay G.A.G20 July 2018 5:16 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കസേരയിലിരിക്കാന്‍ രാഹുലിന് തിടുക്കമായെന്ന് നരേന്ദ്രമോഡിയുടെ പരിഹാസം. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ റാഫേല്‍ അഴിമതി ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്് തന്നെ കടന്നാക്രമിച്ച രാഹുലിന് മറുപടിയായാണ് മോഡി തന്റെ മറുപടി പ്രസംഗത്തില്‍ ഇങ്ങിനെ പരിഹസിച്ചത്.
ഒരു അംഗം എന്റെ അടുത്ത് വന്നു. സീറ്റില്‍ നിന്ന് എണീക്കു എണീക്കു എന്ന് പറഞ്ഞു. അവിശ്വാസ ചര്‍ച്ച കഴിഞ്ഞിരുന്നില്ല, വോട്ടെടുപ്പ് കഴിഞ്ഞിട്ടില്ല, എന്തിനാണ് അധികാരത്തിലെത്താന്‍ ഇത്ര ധൃതി ? ആദ്യം തെരെഞ്ഞെടുപ്പ് നേരിടട്ടെ, ജയിക്കട്ടെ..അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത് - പ്രധാനമന്ത്രിയുടെ പരിഹാസം ഇപ്രകാരം തുടര്‍ന്നു.
ഇതിനിടെ ടി.ഡി.പി എം.പിമാര്‍ പ്രതിഷേധവുമായി മോദിക്കരികിലേക്ക് വന്നു. ബഹളത്തിനിടയിലും മോഡി പ്രസംഗം തുടര്‍ന്നു. തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ലെന്നും ഇന്ത്യയിലെ ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തതെന്നും മോഡി പറഞ്ഞു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT