World

പ്രതിരോധ-സുരക്ഷാ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-സ്വീഡന്‍ ധാരണ

സ്റ്റോക്‌ഹോം: പ്രതിരോധ-സുരക്ഷാ രംഗങ്ങളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും സ്വീഡനും തമ്മില്‍ ധാരണയായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി സ്റ്റോക്‌ഹോമിലെത്തിയ മോദിയെ സ്വീഡന്‍ പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്‌വെന്‍ സ്വീകരിച്ചു.
30 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി നോര്‍ഡിക് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. നോര്‍ഡിക് രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. നൂതന വ്യാപാര-നിക്ഷേപ സഹകരണത്തിനും നയതന്ത്രതല ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് റവീശഷ് കുമാര്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കു നേട്ടമാവുന്ന തരത്തിലുള്ള ജോയിന്റ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനും ധാരണയായി. മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയാണ് ലോഫ്‌വെന്‍.
അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി സ്വീഡനിലെത്തിയത്. ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.
സ്വീഡനില്‍ നിന്നു ലണ്ടനിലെത്തുന്ന മോദി, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ച നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, പാരമ്പര്യേതര ഊര്‍ജം, സൈബര്‍ സുരക്ഷാ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഒപ്പുവയ്ക്കും. 19നും 20നും നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 20നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തും.
Next Story

RELATED STORIES

Share it