പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണംനടപടി റിപോര്‍ട്ട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി

മുംബൈ: സംസ്ഥാനത്ത് പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായുള്ള കോടതിയുടെ നിലവിലുള്ള ഉത്തരവുകള്‍ നടപ്പാക്കാനെടുത്ത നടപടികളുടെ പട്ടികയടങ്ങിയ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2017 സപ്തംബര്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ മാത്രം ആദിവാസി മേഖലകളിലുള്ള 300 കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരിച്ചതായുള്ള പരാതിയിന്‍മേലാണ് ഉത്തരവ്.
ജസ്റ്റിസുമാരായ നരേഷ് പാട്ടീല്‍, ജി എസ് കുല്‍ക്കര്‍ണി എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആദിവാസി മേഖലകളായ മെല്‍ഘട്ട്, നന്ദര്‍ബര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളടക്കമുള്ള മെഡിക്കല്‍ സൗകര്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളുടെ റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇത്തരം പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ ചികില്‍സാ സഹായം ലഭ്യമാക്കണമെന്നും പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍ നടപടി വേണമെന്നും ഇതിനായി തുക വകയിരുത്തണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെ ട്ടു. വിദര്‍ഭയിലെ മെല്‍ഘത് മേഖലയിലും മഹാരാഷ്ട്രയിലെ മറ്റ് ആദിവാസി മേഖലകളിലും ജീവിക്കുന്നവരുടെ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവ ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it