Flash News

പോളണ്ടിനെ തുരത്തി കൊളംബിയക്ക് തകര്‍പ്പന്‍ ജയം

പോളണ്ടിനെ തുരത്തി കൊളംബിയക്ക് തകര്‍പ്പന്‍ ജയം
X
ഗ്രൂപ്പ് എച്ചില്‍ പോളണ്ടിനെ തകര്‍ത്ത് കൊളംബിയ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് പോളിഷ് വീര്യത്തെ കൊളംബിയ മുക്കിയത്. ആദ്യവസാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന കൊളംബിയ സര്‍വാധിപത്യ ജയമാണ് നേടിയെടുത്തത്.
4-2-3-1 എന്ന ഫോര്‍മാറ്റില്‍ കൊളംബിയ ബൂട്ടണിഞ്ഞപ്പോള്‍ 3-4-3 ഫോര്‍മാറ്റിലായിരുന്നു പോളണ്ടിന്റെ പടുപ്പുറപ്പാട്. ആദ്യ മിനിറ്റുകളിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 40ാം മിനിറ്റില്‍ കൊളംബിയ അക്കൗണ്ട് തുറന്നു. ഹാമിഷ് റോഡ്രിഗസിന്റെ അസിസ്റ്റില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മിനയാണ് കൊളംബിയക്കായി ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യ പകുതിയില്‍ 1-0ന്റെ ആധിപത്യം കൊളംബിയക്കൊപ്പം നിന്നു.
രണ്ടാം പകുതിയിലും കളി മികവുകൊണ്ട് മുന്നിട്ട് നിന്ന കൊളംബിയ 70ാം മിനിറ്റില്‍ നായകന്‍ ഫാല്‍ക്കോയിലൂടെ ലീഡുയര്‍ത്തി. റോഡ്രിഗസിന്റെ തകര്‍പ്പന്‍ പാസിനെ പിടിച്ചെടുത്ത് മുന്നേറിയ ഫാല്‍ക്കോ അനായാസം ഗോളിയെ മറികടന്ന് പന്ത്   വലയിലെത്തിക്കുകയായിരുന്നു.  അഞ്ച് മിനിറ്റിനുള്ളില്‍ വീണ്ടും കൊളംബിയ അക്കൗണ്ടില്‍ ഗോള്‍ ചേര്‍ത്തു. റോഡ്രിഗസ് നല്‍കിയ കൃത്യതയാര്‍ന്ന പാസിനെ പിടിച്ചെടുത്ത് കുഡ്രാഡോ തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിക്കുകയായിരുന്നു. 3-0ന് കൊളംബിയ മുന്നില്‍.
ഇതിനിടെയില്‍ പോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കി മികച്ച പല മുന്നേറ്റങ്ങളും കാഴ്ച വച്ചെങ്കിലും കൊളംബിയന്‍ ഗോളി ഒസ്പിനയുടെ തകര്‍പ്പന്‍ സേവുകള്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ 3-0ന്റെ ജയത്തോടെ കൊളംബിയ ബൂട്ടഴിച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പോളണ്ട് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ആദ്യ മല്‍സരത്തില്‍ പോളണ്ട് 2-1ന് സെനഗലിനോട് തോറ്റിരുന്നു. കൊളംബിയ 2-1ന് ജപ്പാനോടും ആദ്യ മല്‍സരത്തില്‍ തോല്‍വി രുചിച്ചിരുന്നു.
Next Story

RELATED STORIES

Share it