പോലിസ് ഡ്രൈവറെ മര്‍ദിച്ച സംഭവംപ്രധാന സാക്ഷിയെ കണ്ടെത്താനാവാത്തത് തിരിച്ചടി

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പോലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവത്തിലെ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറെ കണ്ടെത്താനാവാത്തത് അന്വേഷണസംഘത്തി നു തിരിച്ചടിയാവുന്നു. സംഭവത്തിനു ശേഷം എഡിജിപിയുടെ മകള്‍ ആശുപത്രിയിലേക്ക് പോയ ഓട്ടോയുടെ ഡ്രൈവറെയാണ് കണ്ടെത്താന്‍ കഴിയാത്തത്. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നതായാണ് വിശദീകരണം.
എഡിജിപിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാന്‍ തീവ്രശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസിലെ മുഖ്യസാക്ഷികളിലൊരാളെ കാണാതായത്. പ്രമാദമായ കേസ് ആയതിനാല്‍ സാക്ഷി പറയാന്‍ നിന്നാല്‍ ഭാവിയില്‍ പ്രശ്‌നമാവുമെന്ന ചിന്തയാവാം ഓട്ടോ ഡ്രൈവറെ മറഞ്ഞിരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്. സാക്ഷിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിക്കാത്തത് അന്വേഷണസംഘത്തിനു തിരിച്ചടിയാണ്.
സാക്ഷിമൊഴികള്‍ ഇല്ലാതെ അറസ്റ്റ് ചെയ്താല്‍ കേസില്‍ തിരിച്ചടി നേരിട്ടേക്കുമോ എന്ന ആശങ്കയുണ്ട്. അതിനാലാണ് അറസ്റ്റ് നീട്ടിക്കൊണ്ടുപോവുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. പെണ്‍കുട്ടിയുടെ മൊഴിയാകെ കളവാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലിസിനു ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ക്രൈംബ്രാഞ്ചിനെതിരേ കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടാവുമോ എന്ന ആശങ്കയും അന്വേഷണസംഘത്തിനുണ്ട്.
Next Story

RELATED STORIES

Share it