പോലിസ് കസ്റ്റഡിയിലെ വാഹനങ്ങള്‍ കത്തി നശിച്ചു
BY kasim kzm12 Jan 2018 3:52 AM GMT
kasim kzm12 Jan 2018 3:52 AM GMT
എടപ്പാള്‍: കുറ്റിപ്പുറം പോലിസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ച വാഹനങ്ങള്‍ കത്തി നശിച്ചു. അനധികൃത മണല്‍കടത്തിന് കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് അഗ്നിക്കിരയായതില്‍ കൂടുതലും. ഓട്ടോറിക്ഷകളും മിനിലോറികളും മോട്ടോര്‍ ബൈക്കുകളും അടക്കം 15 ഓളം വാഹനങ്ങളാണ് കത്തിയത്.
വാഹനങ്ങള്‍ സൂക്ഷിച്ച പറമ്പില്‍ വാഹനത്തോളം ഉയരത്തിലാണ് പുല്‍ക്കാടുകള്‍ വളര്‍ന്നിട്ടുള്ളത്. ഈ പുല്‍ക്കാടുകളില്‍ അശ്രദ്ധമായി ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. തിരൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും പോലിസുകാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ കൂടുതല്‍ വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. കസ്റ്റഡി വാഹനങ്ങള്‍ തീ കത്തിനശിക്കുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ ഉണ്ടായ അഗ്നിബാധയില്‍ നൂറില്‍പരം വാഹനങ്ങളായിരുന്നു അഗ്നിക്കിരയായത്.

Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT