പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തിലെ ഡെങ്കിപ്പനി; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
BY kasim kzm5 May 2018 3:49 AM GMT
kasim kzm5 May 2018 3:49 AM GMT
എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തിലെ വെള്ളിമുറ്റം, മുരുകാഞ്ഞിരം, പാതാര്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പ്രദേശത്തെ മൂന്നുപേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നത്. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ റഹ്മാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശബരീശന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം പ്രദേശത്തെ 264-വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. പനി സര്‍വേ, ഉറവിട നശീകരണം, ആരോഗ്യ ബോധവല്‍ക്കരണം എന്നിവയും, ആരോഗ്യ സന്ദേശ യാത്രയും നടത്തി. സര്‍വേയില്‍ പ്രദേശത്തെ പതിനൊന്ന് പേര്‍ക്ക് പനി ബാധിച്ചതായി കണ്ടെത്തി. എന്നാല്‍, ഇവരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. റബര്‍ തോട്ടങ്ങള്‍, വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിട്ടുള്ളത്. ഇക്കാരണത്താല്‍ ഉറവിടനശീകരണത്തോടൊപ്പം കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. പനിയോ, മറ്റ് അസുഖങ്ങളോ കണ്ടാല്‍ സ്വയം ചികില്‍സ നടത്താതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടാനും നിര്‍ദേശമുണ്ട്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ തുടരും. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ അസീസ്, ബര്‍ത്തില ബേബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു കുര്യന്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ലിജു തോമസ്, എഡിഎസ് സെക്രട്ടറി ലൈലാ ബീഗം, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT