പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കണം: ഹൈക്കോടതി
BY kasim kzm27 April 2018 3:36 AM GMT
kasim kzm27 April 2018 3:36 AM GMT
കൊച്ചി: പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ ലോകായുക്തയില്‍ തീര്‍പ്പാവാതെ കിടക്കുന്നത് അവരെ പ്രതികൂലമായി ബാധിക്കുമെന്നും ഇത്തരം കേസുകള്‍ വേഗം തീര്‍പ്പാക്കണമെന്നും ഹൈക്കോടതി. തനിക്കെതിരേ ലോകായുക്തയിലുള്ള കേസ് അനിശ്ചിതമായി വൈകുന്നതിനെതിരേ ഒല്ലൂര്‍ മുന്‍ എംഎല്‍എ എം പി വിന്‍സെന്റ് നല്‍കിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്നാരോപിച്ച് ഹരജിക്കാരനെതിരേ 2014ല്‍ നല്‍കിയ കേസാണ് നിലവിലുള്ളത്. പാലക്കാട് എസ്പിയുടെ അന്വേഷണത്തില്‍ കേസുമായി തനിക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയെന്നും കേസ് തീര്‍പ്പാക്കാതെ വൈകുന്നത് പ്രതികൂലമായി ബാധിക്കുന്നെന്നുമാണ് ഹരജിയില്‍ പറയുന്നത്. 2014ലെ പരാതിയാണെങ്കിലും കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് റിപോര്‍ട്ട് ലോകായുക്തയ്ക്ക് സമര്‍പ്പിച്ചതെന്ന് ഹൈക്കോടതി വിലയിരുത്തി. ചില കക്ഷികള്‍ ഹാജരാവാന്‍ വൈകിയതടക്കമുള്ള കാരണങ്ങളാലാണ് കേസ് നടപടികള്‍ വൈകിയത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT