പെണ്‍കുട്ടിക്ക് പീഡനം; പ്രതി അറസ്റ്റില്‍
BY fousiya sidheek24 Jun 2017 4:59 AM GMT
fousiya sidheek24 Jun 2017 4:59 AM GMT
കൊച്ചി: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. എറണാകുളം പച്ചാളം ഇരട്ടകുളങ്ങര റോഡ് ആലുങ്കല്‍ വീട്ടില്‍ കൃഷ്ണകുമാര്‍(55)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്. നഗരത്തില്‍ പ്രതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സമീപവാസിയായ പെണ്‍കുട്ടിയെ പ്രതി മിഠായിയും മറ്റും നല്കി സൗഹൃദം കൂടിയശേഷം ജോലിസ്ഥാപനത്തിന്റെ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂട്ടിക്കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടി അധ്യാപികയോട് പറഞ്ഞതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരം പോക്സോ നിയമപ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കുട്ടിയുടെ മൊഴിയില്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT