പുഴയോരം ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍
BY kasim kzm17 Jun 2018 2:42 AM GMT
kasim kzm17 Jun 2018 2:42 AM GMT
മുക്കം: പുഴയോരം ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍. ചെറുപുഴയുടെ കാരമൂല വല്ലത്തായ് കടവിന് സമീപമാണ് വെള്ളിയാഴ്ച രാത്രി തീരം അപകടകരമാം വിധം ഇടിഞ്ഞത്. ഇതോടെ പ്രദേശത്തെ മൂന്നു വീടുകള്‍ അപകട ഭീഷണിയിലാണ്. എടത്തടത്തില്‍ പാലക്കത്തൊടി മുഹമ്മദ് കുട്ടിയുടെ വീടിനോട് ചേര്‍ന്നാണ് ഇടിഞ്ഞത്. വീട് ഏത് നിമിഷവും പുഴയിലേക്ക് പതിക്കുന്ന സ്ഥിതിയാണ്. വീടിന്റെ് അടുക്കള തകരുകയും മറ്റു ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വീട്ടുകാരെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതിനോട്് ചേര്‍ന്ന ഭാഗം ഇടിഞ്ഞ് അബ്ദുല്‍ കരീമിന്റെ വീട് അപകടാവസ്ഥഥയിലായിരുന്നു. അന്ന് കലക്ടര്‍ ഉള്‍പ്പെടെ റവന്യു സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും സഹായ നടപടികള്‍ ഉണ്ടായിരുന്നില്ല. തഹസില്‍ദാര്‍ അനിതകുമാരി, ഗ്രാമ പഞ്ചായത്ത് അധികൃതര്‍, ഫയര്‍ഫോഴ്സ്് സംഘം എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT