പുഴയുടെ വീണ്ടെടുപ്പിന് ഒരുങ്ങി മലപ്പുറം നഗരസഭ
BY kasim kzm30 April 2018 3:48 AM GMT
kasim kzm30 April 2018 3:48 AM GMT
മലപ്പുറം: പുഴയെ വീണ്ടെടുത്ത് വരും തലമുറയ്ക്ക് കൈമാറാനായി മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തില്‍ പുഴ യാത്ര സംഘടിപ്പിച്ചു. പുഴ കൈയേറ്റവും മാലിന്യം തള്ളലും കണ്ടെത്തി നടപടിയെടുക്കാനും ജല സ്രോതസ് സംരക്ഷിക്കുന്നതിനുമായാണ് തോണി യാത്ര സംഘടിപ്പിച്ചത്. പുഴകളും ജലസ്രോതസുകളും വരും തലമുറയ്ക്കായി സംരക്ഷിക്കാനും പുഴ നശിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനുമാണ് ഈ ജനകീയ പുഴ യാത്ര. കടലുണ്ടി പുഴയില്‍ താമരക്കുഴി ആനക്കടവ് പാലത്തിനടിയിലെ കടവില്‍ നിന്ന് ചെയര്‍പേഴ്‌സണിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തോണി യാത്രയില്‍ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കോളജ് എന്‍എസ്എസ് യൂനിറ്റ് പ്രവര്‍ത്തകര്‍, ക്ലബ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.”ജലസംരക്ഷണവും പരിപാലനവും “ എന്ന ഹരിത കേരള മിഷന്റെ ഭാഗമായി പുഴ, തോട് സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അറിയിച്ചു.
കടലുണ്ടിപ്പുഴ, വലിയതോട്, കൈനോട് തോട് എന്നീ മൂന്ന് നീര്‍ത്തട മേഖലയാണ് നഗരസഭയിലുള്ളത്. എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേന രൂപീകരിച്ച് ജലസ്രോതസുകള്‍ സംരക്ഷിക്കും.
പുഴയാത്രയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി എ സലീം എന്ന ബാപ്പുട്ടി, ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ ഒ സഹദേവന്‍, കെ കെ മുസ്തഫ എന്ന നാണി, ഇ കെ മൊയ്തീന്‍, അഡ്വ, റിനിഷ റഫീഖ്, മലപ്പുറം സര്‍വീസ് ബാങ്ക് പ്രസിഡന്റ് സമീര്‍ വാളന്‍, താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി പി സുബ്രമണ്യന്‍, ഫവാസ്, അസി.എന്‍ജിനീയര്‍ ഫവാസ് നമീര്‍, ഹരിത മിഷന്‍ ജില്ലാ കണ്‍വീനര്‍ ഇ അജ്മല്‍, സെക്രട്ടരി എന്‍ കെ കൃഷ്ണകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി റിയാസ് സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT