Flash News

പിഎന്‍ബി തട്ടിപ്പ് പ്രതി നിരവ് മോഡി പ്രധാനമന്ത്രി മോഡിയോടൊപ്പമുള്ള ചിത്രം പുറത്ത്

പിഎന്‍ബി തട്ടിപ്പ് പ്രതി നിരവ് മോഡി പ്രധാനമന്ത്രി മോഡിയോടൊപ്പമുള്ള ചിത്രം പുറത്ത്
X


ന്യൂഡല്‍ഹി : പതിനോരായിരം കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ പ്രതി നിരവ് മോഡി ദാവോസിലെ ലോകസാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നില്‍ക്കുന്ന ചിത്രം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പുറത്തുവിട്ടു. ജനുവരി 23 ന് എടുത്ത ഫോട്ടോയാണിത്്. എഫ് ഐ ആര്‍ തയ്യാറാക്കുന്നതിന് ഒരാഴ്ച്ച മുന്‍പ് നിരവ് മോദി ദാവോസിലെങ്ങിനെയെത്തിയെന്ന് മോഡി സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് യച്ചൂരി ആവശ്യപ്പെട്ടു. നിരവുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെയും നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസിന് തട്ടിപ്പിന്റെ വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നുവെന്നും മറ്റ് ബാങ്കുകളിലേതുകൂടി കണക്കാക്കിയാല്‍ തട്ടിപ്പ് മുപ്പതിനായിരം കോടി രൂപ കവിയുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ കൊള്ളയടിക്കണമെങ്കില്‍ മോദിയെ കെട്ടിപ്പിടിക്കൂ, അദ്ദേഹത്തോടൊപ്പം ദാവോസില്‍ ചെല്ലൂവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
തട്ടിപ്പിന്റെ ആരംഭം 2011ലാണെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിരീകരിച്ചിട്ടുള്ളത്്്്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ജനുവരി മൂന്നാംവാരത്തോടെ തട്ടിപ്പ്് സ്ഥിരീകരിച്ച ബാങ്ക്്്  പത്തുജീവനക്കാരെ പുറത്താക്കുകയും ചെയ്തിരുന്നു. ജനുവരി 29ന് വിവരം സിബിഐയെ അറിയിച്ചു.
രാജ്യംകണ്ട ഏറ്റവുംവലിയ ബാങ്ക് തട്ടിപ്പിന്റെ മുഖ്യപ്രതി പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിന് തൊട്ടു പിന്നാലെ നിരവ് മോഡിയുടെ സ്ഥാപനങ്ങളില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്.
നിരവ് മോഡിക്ക് യൂണിയന്‍ ബാങ്ക് 2300കോടിയും, അലഹബാദ് ബാങ്ക് 2000കോടിയും, എസ്ബിഐ 960കോടിയും വായ്്പ നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.
Next Story

RELATED STORIES

Share it