World

പാസ്‌പോര്‍ട്ട് കരുത്തില്‍ യുഎഇ ഏഴാമത്

ദുബയ്: ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളുടെ സൂചികയില്‍ ഒരുപടി കൂടി മുകളിലെത്തിയിരിക്കുകയാണ് യുഎഇ. കഴിഞ്ഞമാസം ലോകത്തെ ഏറ്റവും ശക്തിയേറിയ എട്ടാമത്തെ പാസ്‌പോര്‍ട്ടായിരുന്നു യുഎഇയുടേത്. ഒറ്റ മാസംകൊണ്ട് ഇത് ഏഴായി ഉയര്‍ന്നു.
യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 159 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇപ്പോള്‍ സഞ്ചരിക്കാം. രണ്ട് വര്‍ഷം മുമ്പ് ഇത് 88 രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു. പാസ്‌പോര്‍ട്ടുകളുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പാസ്‌പോര്‍ട്ടാണ് യുഎഇയുടേതെന്ന് ആര്‍ടണ്‍ ക്യാപിറ്റല്‍ മേധാവി ആര്‍മണ്ട് ആര്‍ടണ്‍ പറഞ്ഞു.
പാസ്‌പോര്‍ട്ടുകളുടെ ശക്തിയുടെ അടിസ്ഥാനത്തില്‍ സിംഗപ്പൂരും ജര്‍മനിയുമാണ് മുന്നില്‍. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, നോര്‍വേ, ദക്ഷിണ കൊറിയ, യുഎസ് എന്നിവ രണ്ടാംസ്ഥാനത്താണ്.

Next Story

RELATED STORIES

Share it