പാലക്കാട് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം;പൂജാരി അറസ്റ്റില്‍
BY midhuna mi.ptk8 May 2018 5:20 AM GMT
X
midhuna mi.ptk8 May 2018 5:20 AM GMT
പാലക്കാട്: പാലക്കാട് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ക്ഷേത്രം പൂജാരിയെ അറസ്റ്റ് ചെയ്തു.പൂജാരിയായ ഗോവിന്ദ ഹൗസില്‍ വി വി സുബ്രഹ്മണ്യന് (78)ആണ് അറസ്റ്റിലായത്. നഗരത്തിലെ ക്ഷേത്രത്തിന് സമീപത്ത് വച്ച് ശേഖരീപുരം ഗ്രാമത്തിലെ പത്തു വയസ്സുകാരിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഉടന്‍ തന്നെ കുതറിയോടെ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കുകയായിരുന്നു. ശിശുക്ഷേമസമിതി പരാതി പോലീസിന് കൈമാറുകയും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോസ്കോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT