പാലക്കാട് നഗരസഭ: ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനെതിരായ കോണ്‍ഗ്രസ് അവിശ്വാസം പാസായി
BY midhuna mi.ptk28 April 2018 7:52 AM GMT
X
midhuna mi.ptk28 April 2018 7:52 AM GMT
പാലക്കാട്: പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം സിപിഎം അംഗങ്ങളുടെ പിന്തുണയോടെ പാസായി. ബിജെപിയുടെ സ്മിതേഷായിരുന്നു ചെയര്മാന്. അവിശ്വാസം പാസായതോടെ ക്ഷേമകാര്യ ചെയര്മാന് സ്ഥാനത്ത് നിന്ന് ബിജെപി അംഗം പുറത്തായി. 9 അംഗ സമിതി അംഗങ്ങളില്‍ ബിജെപി-4 യുഡിഎഫ്-3, സിപിഎം-2 എന്നിങ്ങിനെയായിരുന്നു നില. സി പി എം പിന്തുണയോടെ നാലിനെതിരെ അഞ്ച് വോട്ട് നേടിയാണ് അവിശ്വാസം പാസായത്.
നേരത്തെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം തള്ളിയിരുന്നു. പിന്തുണ അറിയിച്ച സിപിഎമ്മിന്റെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് അവിശ്വാസ പ്രമേയം തള്ളിയത്.നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ ചെയര്മാന്മാരായിട്ടുള്ള ധനകാര്യം, വികസനം, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷന്മാര്ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
Next Story
RELATED STORIES
നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഅഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍
10 May 2024 8:49 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMT