പാനൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; 5 പേര്‍ക്ക് വെട്ടേറ്റു
BY midhuna mi.ptk13 Dec 2017 10:14 AM GMT
X
midhuna mi.ptk13 Dec 2017 10:14 AM GMT
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്.
ബിജെപി പ്രവര്‍ത്തകനായ കണ്ണംവെള്ളിയിലെ മുത്തേടത്ത് താഴെകുനിയില്‍ റോജി(19), സിപിഎം പ്രവര്‍ത്തകരായ കണ്ണംവെള്ളിയിലെ റിജില്‍, ശ്രീരാഗ്, വിബിന്, ഷൈന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ സിപിഎം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
അര്‍ധരാത്രി 12 മണിയോടെ കണ്ണംവെള്ളി കല്ലുളപുനത്തില് മടപ്പുര പരിസരത്താണ് സംഭവം. മടപ്പുരയില്‍ ഉത്സവത്തിനെത്തിയവരാണ് ഇവര്‍.
സംഭവമറിഞ്ഞ് ചൊക്ലി പോലീസ് സ്ഥലത്തെത്തി. സംഘര്‍ഷം കണക്കിലെടുത്ത് കണ്ണംവെള്ളി പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.
ഏതാനും ദിവസങ്ങളായി പാനൂര്‍ മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അര്‍ധരാത്രി നടന്ന അക്രമണമെന്നാണ് വിലയിരുത്തല്‍.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT