ernakulam local

പദ്ധതി വിഹിതങ്ങള്‍ നടപ്പാക്കാതെ അട്ടിമറിക്കപ്പെടുന്നതായി മുസ്്‌ലിം ലീഗ്

പെരുമ്പാവൂര്‍:  വെങ്ങോല പഞ്ചായത്തില്‍ എസ്‌സി വനിത പഞ്ചായത്ത് പ്രസിഡന്റ് ഭരിക്കുമ്പോള്‍ എസ്‌സി, എസ്ടി വിഭാഗത്തിന്റെ പദ്ധതി വിഹിതങ്ങള്‍ നടപ്പാക്കാതെ അട്ടിമറിക്കപ്പെടുന്നതായി മുസ്—ലീം ലീഗ് വെങ്ങോല പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി വിഭാഗത്തിന് ഓട്ടോറിക്ഷ വാങ്ങാന്‍ സബ്—സിഡി ഇനത്തില്‍ നീക്കിവെച്ച 2,50,000 രൂപ ചിലവഴിച്ചത് അന്വേഷിക്കണമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. 2016-17 വര്‍ഷത്തില്‍ പട്ടികജാതി വിഭാഗത്തിന് പശു വളര്‍ത്തലിന് 1,80,000 രൂപ, ഹൈസ്—കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വാങ്ങുന്നതിന് 1,40,000 രൂപ, ഭവന പുനരുദ്ധാരണ പദ്ധതിക്കായി നീക്കിവെച്ച 7,00,000 രൂപ വിവാഹ ധനസഹായ പദ്ധതി  എന്നിവയും നടപ്പാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.
എസ്‌സി വിഭാഗത്തിനുള്ള വ്യക്തിഗത കുടിവെള്ള സബ്‌സിഡി 1,80,000 രൂപ ഇതുവരെ അടച്ചിട്ടില്ലെന്നും കസേര വാങ്ങുന്നതിനും പഠനമുറി നിര്‍മ്മിക്കുന്നതിനുമുള്ള 9,00,000 രൂപയും പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള 2,00,000 രൂപയും ചിലവാക്കിയിട്ടില്ലെന്നും ആരോപിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും നടപ്പാക്കാത്തതില്‍ പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ഭരണ സമിതിയുടെയും പിന്നോക്ക സമുദായത്തോടുള്ള അവഗണനയാണെന്നും ചൂണ്ടിക്കാട്ടി. ഇതില്‍ പ്രതിഷേധിച്ച് മുസ്—ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെങ്ങോല പഞ്ചായത്തിലെ മുസ്—ലീം-പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ കൂട്ടായ്മയോടെ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മുസ്—ലീം ലീഗ് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എം എം അഷറഫ്, ജനറല്‍ സെക്രട്ടറി എം എം സുധീര്‍ എന്നിവര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it