Kollam Local

പത്തനാപുരത്ത് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി: ജില്ലാ ജഡ്ജി സ്ഥലം സന്ദര്‍ശിച്ചു

പത്തനാപുരം:താലൂക്കാസ്ഥാനമായ പത്തനാപുരത്ത് മുന്‍സിഫ്,മജിസ്‌ട്രേറ്റ് കോടതികള്‍ അനുവദിക്കുന്നതിന് മുന്നോടിയായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നെടുംപറിമ്പിലെ 51 സെന്റ് സ്ഥലമാണ് കോടതി സമുച്ചയിത്തിനായി പരിഗണിക്കുന്നത്. ഈ സ്ഥലമാണ് ജില്ലാ ജഡ്ജി മുഹമ്മദ് ഇബ്രാഹിം സന്ദര്‍ശിച്ച് വിലയിരുത്തിയത്. കൂടാതെ കോടതി സമുച്ചയം നിര്‍മിക്കുന്നത് വരെ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നതിനായി പള്ളിമുക്കിലെ താലൂക്ക് ആസ്ഥാനത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടവും, പത്തനാപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ യു ഐ ടി കെട്ടിടവും സംഘം സന്ദര്‍ശിച്ചു. ഇതില്‍ മികച്ചത് കണ്ടെത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. സര്‍ക്കാരിന്റെ തീരുമാന പ്രകാരമായിരിക്കും പിന്നീടുള്ള നടപടിക്രമങ്ങള്‍ നടക്കുക. നിലവില്‍ ഒരുമിച്ചുള്ള മുന്‍സിഫ് ആന്റ് മജിസ്‌ട്രേറ്റ് കോടതിക്കാണ് സാധ്യത.പത്തനാപുരം താലൂക്ക് ആസ്ഥാനമായതോടെ മുന്‍സിഫ് കോടതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയായിരുന്നു. കൂടാതെ കേസുകളുടെ ബാഹുല്യം മൂലം കൊട്ടാരക്കരയിലെ കുടുംബ കോടതി വിഭജിച്ച് മറ്റൊരു കോടതി ആരംഭിക്കണമെന്ന ആവശ്യം ശക്തമായതും പത്തനാപുരത്ത് കുടുംബ കോടതിയുടെ സാധ്യതയും വര്‍ധിപ്പിച്ചട്ടുണ്ട്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി കെ ബൈജു, പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാര്‍,സൂപ്രണ്ട് മുരളി, തഹസീല്‍ദാര്‍ ബാബുക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് നജീബ് മുഹമ്മദ് , ടി എം ജാഫര്‍ഖാന്‍,ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് മുഹമ്മദ് എന്നിവരും ജഡ്ജിയോടൊപ്പമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് ജനുവരി 11ന്കൊല്ലം: കൊല്ലം ജില്ലയിലെ മൂന്നു ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കും. പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡ് (വിളന്തറ-വനിത), നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് (തെക്കുംപുറം-പട്ടികജാതി), കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡ് (മാമ്പുഴ-ജനറല്‍) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
Next Story

RELATED STORIES

Share it