പണം തട്ടിയെടുത്ത കേസില്‍ നാലു പേര് അറസ്റ്റില്‍
BY fousiya sidheek10 May 2017 5:47 AM GMT
fousiya sidheek10 May 2017 5:47 AM GMT
കൊല്ലങ്കോട്: കള്ള് ഷാപ്പ് തൊഴിലാളിയുടെ ബാഗ് തട്ടിയെടുത്ത് 48000 രൂപ കൈക്കലാക്കിയ കേസില്‍ നാല് പേരെ കൊല്ലങ്കോട് പോലീസ് അറസ്റ്റു ചെയ്തു.പയ്യല്ലൂര്‍ കൊമ്പന്‍കാട് കള്ളുഷാപ്പിലെ ജീവനക്കാരനായ ഊട്ടറ ഗായത്രി 111ലൈനിലെ കേശവന് മകന് രാധാകൃഷ്ണന് (52 ) നിന്നുമാണ് പണ്ടമടങ്ങിയ ബാഗ് നാല്‍വര്‍ സംഘം തട്ടിയെടുത്തത്്.വണ്ടിത്താവളം നന്ദിയോട് മേക്കപ്പാടം പ്രസാദ് 31, നല്ലേപ്പുള്ളി എരിശ്ശേരി സജിത്ത് 29, കൊടുമ്പ് ഓലശ്ശേരി നായര്‍ കാട് സുഭാഷ് 25, കൊടുമ്പ് പാലയങ്കാട് അജിത്ത് 19 എന്നിവരെയാണ് കൊല്ലങ്കോട് പോലീസ് പിടികൂടിയത്.ഇവരില്‍ നിന്നും 32000 രൂപയും കണ്ടെത്തി .കഴിഞ്ഞയാഴ്ച്ച ഷാപ്പ് പൂട്ടി ഊട്ടിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി ല്‍ വെച്ച് കാറില്‍ പിന്തുടര്ന്ന് വന്നാണ് പണം അടങ്ങിയ ബാഗ് തട്ടിയെടുത്തതെന്ന് പറയുന്നു. സി ഐ എസ് എന്‍ സലീഷ് , അഡീഷണല്‍ എസ് ഐ കുട്ടുമണി, എസ് സി പി ഒ ജയകുമാര്‍ ,ഗംഗാധരന്, സുനില്‍, സി പി ഒ മാരായ രതീഷ്, നാസര്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT