പട്ടികജാതി വികസന ഫണ്ട് വിനിയോഗം അവതാളത്തില്‍
BY kasim kzm21 Dec 2017 5:23 AM GMT
kasim kzm21 Dec 2017 5:23 AM GMT
പന്തളം: നിര്‍വഹണ ഉദ്യോഗസ്ഥന്റെ അലംഭാവം കാരണം പന്തളം നഗരസഭയിലെ പട്ടിക ജാതി വികസന ഫണ്ട് വിനിയോഗം അവതാളത്തിലെന്ന്് ആക്ഷേപം. നഗരസഭ അസി. സെക്രട്ടറിയുടെ അഭാവത്തില്‍ പദ്ധതി നടത്തിപ്പിന്റെ ചുമതലക്കാരനായി ചുമതലയേറ്റ ഉദ്യോഗസ്ഥന്‍ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും വിധം പെരുമാറുന്നതായി പ്രതിപക്ഷവും ആരോപിച്ചു. 2016-17 ല്‍ പട്ടികജാതി വികസന മേഖലക്കായി വകയിരുത്തിയ 75.29 ലക്ഷം രൂപയുടെ ലാപ് ടോപ്പ് വിതരണ പ്രോജക്ട് മാത്രമാണ് നടപ്പിലാക്കിയത്. ഇതിലും വ്യാപക അഴിമതി നടന്നതായി ആരോപിക്കപ്പെട്ടിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റു പ്രകാരം ഒരു ഡിവിഷന് 1.45 ലക്ഷം രൂപ എന്ന കണക്കില്‍ വകയിരുത്തിയട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥന്റെ അനാസ്ഥ മൂലം ഒരു രൂപ പോലും ചിലവഴിക്കപ്പെട്ടിട്ടില്ല. ഈ മാസം 31ന് മുമ്പ് അനുവദിക്കപ്പെട്ട തുകയുടെ 50 ശതമാനം ചെലവഴിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് ലംഘിക്കപ്പെട്ടാന്‍ അനുവദിച്ച തുക പാഴാവുകയും ചെയ്യും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT