World

നൈജീരിയ: വംശീയാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു

ജോസ്: നൈജീരിയയില്‍ പ്ലാച്യുവിലുണ്ടായ ഇടയ വിഭാഗത്തിന്റെ ആക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു. ബറീകിന്‍ ലാദി പ്രദേശത്ത് ബെറോ വംശജരും ഫുലാനി ഇടയ സംഘവും തമ്മില്‍ ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരു വിഭാഗത്തോടും പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആവശ്യപ്പെട്ടു. പ്രദേശത്ത് സൈന്യത്തെയും പോലിസിനെയും വിന്യസിച്ചിരിക്കുകയാണ്. സംഘര്‍ഷബാധിത പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബെറോ ഗ്രാമത്തില്‍ നടത്തിയ തിരച്ചിലില്‍ 86 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലിസ് കമ്മീഷണര്‍ ഉന്‍ദീ ആദീ അറിയിച്ചു. ആറുപേര്‍ക്കു പരിക്കേല്‍ക്കുകയും 50 വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭൂമിക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും വേണ്ടി മേഖലയില്‍ സംഘര്‍ഷം പതിവാണ്. മത-ജാതി-രാഷ്ട്രീയ ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ ഒരു പതിറ്റാണ്ടിനിടെ ആയിരക്കണക്കിനു പേരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it