നീരവ് മോദിക്കെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,000 കോടി തട്ടി നാടുവിട്ട കുപ്രസിദ്ധ വജ്ര വ്യാപാരി നീരവ് മോദിക്കെതിരേ ഉടന്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഇന്റര്‍പോള്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേസന്വേഷിക്കുന്ന സിബിഐ സമര്‍പ്പിച്ച രേഖകള്‍ അംഗീകരിച്ചാണ് തീരുമാനം. മോദിക്കെതിരേ മുംബൈ പ്രത്യേക കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റും കുറ്റപത്രവുമടങ്ങുന്ന രേഖകളാണ് സിബിഐ ഇന്റര്‍പോള്‍ അധികൃതര്‍ക്കു കൈമാറിയത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 25, മെയ് 22, 24, 28 എന്നീ ദിവസങ്ങളിലും സിബിഐ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. യുഎസ്, സിംഗപ്പൂര്‍, ബെല്‍ജിയം, യുഎഇ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളോടും മോദിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്ച ആദ്യത്തോടെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഇന്റര്‍പോള്‍ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it