നാടോടി മോഷണസംഘം വിലസുന്നു
BY kasim kzm1 Feb 2018 3:35 AM GMT
kasim kzm1 Feb 2018 3:35 AM GMT
തിരൂര്‍: നാടോടി മോഷണ സംഘം തിരുന്നാവായയിലും പരിസരത്തും വിലസുന്നു. കഴിഞ്ഞ ദിവസം തിരുനാവായയില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.എടക്കുളം സ്വദേശി സി പി അഷ്റഫിന്റെ ഉടമസ്ഥയിലുള്ള തിരുനാവായയിലെ ഹോം ട്രെന്‍ഡിന്റെ ഗോണ്ടൗണില് നിന്നും സാനിറ്ററി സാധനങ്ങളും വാട്ടര്‍ ടേപ്പുകളും അടക്കമുള്ള സാമഗ്രികള്‍ മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് അംഗ സംഘത്തെയാ ണ് നാട്ടുകാര്‍ പിടികൂടി തിരൂര്‍ പൊലീസിന് കൈമാറിയത്. തിരുനാവായ ടോള്‍ ബുത്തിന് സമീപത്ത് വെച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. 20. 22 വയസ്സ് പ്രായം തോന്നിക്കുന്ന യുവതികളാണ് മോഷ്ടാക്കള്‍. സംശായാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് യുവതികളെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടിയത്.വീടുകളില്‍ കയറിയിറങ്ങുന്ന സംഘങ്ങള്‍ വീട്ടുപകരണങ്ങളും പാത്രങ്ങളും മോഷണം നടത്തുന്നത് പതിവ് സംഭവമാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT