'നാക് അക്രഡിറ്റേഷന് ശ്രമിക്കാത്തവര്‍ക്ക് പ്രോഗ്രാമുകള്‍ അനുവദിക്കരുത്'

തിരുവനന്തപുരം: നാക് അക്രഡിറ്റേഷന്‍ ലഭിക്കാത്തതും അതിനു ശ്രമിക്കാത്തതുമായ കോളജുകള്‍ക്ക് പുതിയ പ്രോഗ്രാമുകള്‍ അനുവദിക്കുന്നതു സര്‍വകലാശാലകള്‍ പുനപ്പരിശോധിക്കണമെന്നു മന്ത്രി കെ ടി ജലീല്‍. കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മന്ത്രി.
സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്ത എല്ലാ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളും നാക് അക്രഡിറ്റേഷന് വിധേയമായിട്ടുണ്ടെന്നു സര്‍വകലാശാലകള്‍ ഉറപ്പുവരുത്തണം. പുതിയ പ്രോഗ്രാമുകളും നിലവിലെ പ്രോഗ്രാമുകള്‍ക്ക് മാര്‍ജിനല്‍ വര്‍ധനവും അനുവദിക്കാന്‍ നാക് അക്രഡിറ്റേഷന്‍ മാനദണ്ഡമാക്കാവുന്നതാണ്. നാക് അക്രഡിറ്റേഷനില്‍ എപ്ലസിന് മുകളില്‍ ഗ്രേഡ് നേടുന്ന സര്‍വകലാശാലകള്‍ക്കു സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായം നല്‍കും. കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന കോഴ്‌സുകള്‍ പരസ്പരം അംഗീകരിക്കുന്ന സ്ഥിതിയുണ്ടാവണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്, വിവിധ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it