നഴ്സുമാരുടെ ശമ്പളവര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍
BY ajay G.A.G24 April 2018 3:59 PM GMT
X
ajay G.A.G24 April 2018 3:59 PM GMT
തിരുവനന്തപുരം : സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ചുള്ള നഴ്സുമാരുടെ ശമ്പളവര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍. ശമ്പളം വര്‍ധിപ്പിച്ചാല്‍ ചികില്‍സാനിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്നും ഇത് സാധാരണക്കാരന് താങ്ങാനാവില്ലെന്നുമാണ് മാനേജുമെന്റുകളുടെ വിശദീകരണം.വിജ്ഞാപനത്തിന് എതിരെ കോടതിയെ സമീപിക്കുമെന്ന് കെപിഎച്ച്എ സംസ്ഥാന സെക്രട്ടറി ഹുസൈന്‍കോയ തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനായി മാനേജ്മെന്റ് പ്രതിനിധികള്‍ എറണാകുളത്ത് യോഗം ചേരുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയാണ് ശമ്പള പരിഷ്ക്കരണ ഉത്തരവിറങ്ങിയത്. ശമ്പള വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT