Gulf

ദുബൈ പെര്‍മനന്റ് ലേബര്‍ കമ്മിറ്റി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ 15,000 ലധികം തൊഴിലാളികള്‍ പങ്കെടുത്തു

ദുബയ്: ദുബൈ പെര്‍മനന്റ് ലേബര്‍ കമ്മിറ്റി നിര്‍മാണ മേഖലയിലെ തൊഴിലാളിക്കിടയില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ 15,000 ലധികം ആളുകള്‍ പങ്കെടുത്തു.തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും, യു എ ഇ യിലെ നിയമ ചട്ടങ്ങളെ കുറിച്ചുള്ള അവബോധവുമാണ് വകുപ്പ് ബോധവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തിയത്. ദുബൈ ഹെല്‍ത്ത് അതോറിറ്റി,ജബല്‍ അലി ഫ്രീ സോണ്‍ അതോറിറ്റി എന്നിവരുമായി സഹകരിച്ചാണ് ദുബായ് തൊഴില്‍ കാര്യ സ്ഥിരം സമിതി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ 12 വരെയുള്ള കാലയളവിലാണ് വകുപ്പ് നടത്തിയ ബോധവല്‍ക്കരണത്തിലാണ് ഇത്രയും ആളുകള്‍ പങ്കെടുത്തത്. ഏകദേശം 15,040 തൊഴിലാളികള്‍ക്കാണ് വകുപ്പ് ബോധവല്‍ക്കരണം നടത്തിയത് .ഇംഗഌഷ്, അറബി ,ഉറുദു തുടങ്ങിയ ഭാഷങ്ങളിലായിരുന്നു അവബോധം.
2016 ജൂണില്‍ ആരംഭിച്ച പി.സി.എല്‍.എ.എ ഓറിയന്റേഷന്‍ പ്രോഗ്രമിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ തൊഴിലാളികള്‍ക്കിടയില്‍ വകുപ്പ് നടത്തി വരുന്നത്.ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളും ,ചുമതല കളും വകുപ്പ് ബോധ്യപ്പെടുത്തി കെടുക്കുകയും ,തൊഴിലിടങ്ങളില്‍ പാലിക്കോണ്ട സുരക്ഷമാനദണ്ഡങ്ങളും ,രാജ്യത്തിന്റെ സംസാകാരിക രീതികളും തൊഴിലാളിക്ക് പഠിക്കാനുള്ള അവസരവും ഇതു മൂലം വകുപ്പ് തൊഴിലാളികള്‍ക്ക് ലഭ്യമാക്കും. ദുബൈ പെര്‍മനന്റ് ലേബര്‍ കമ്മിറ്റി നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ തൊഴിലാളികള്‍ അവരുടെ ചുമതലകളെ കുറിച്ച് കിത്യമായി മനസിലാക്കിടുണ്ടണെന്ന് വകുപ്പിന്റെ സ്ഥിരം ചെയര്‍മാനും ദുബൈ എമിഗ്രേഷന്റെ ഉപമേധാവി യുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു.അന്താരാഷ്ട്ര നിലവാരത്തില്‍ കുടിയേറ്റ തൊഴിലാളിക്ക് അവബോധം നല്‍കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു .ഇക്കാരണത്താല്‍ തൊഴിലാളികളുടെ സംസാകാരികവും ,വിദ്യാഭ്യാസപരവുമായ നിലവാരം മെച്ചപ്പെടുത്താന്‍ മികച്ച രീതികളിലൂടെയുള്ള മാര്‍ഗങ്ങള്‍ ഈ രംഗത്ത് ഞങ്ങള്‍ തേടുന്നുയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടയില്‍ പെര്‍മനന്റ് ലേബര്‍ കമ്മിറ്റിയുടെ ഉപദേഷ്ടാവും മീഡിലീസ്റ്റ് ട്രൈനിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറലുമായ ഡോ: അഹമ്മദ് അല്‍ ഹാസിമി ബോധവല്‍ക്കരണ പരിപാടിയെ പ്രശംസിച്ചു.. 2018ലെ ആദ്യത്തെ മൂന്ന് മാസത്തില്‍ 15,040 തൊഴിലാളികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതില്‍ ജബല്‍ അലി ഫ്ര സോണ് ഏരിയയില്‍ നിന്ന് 7419 പേരാണ് പങ്കെടുത്തത്. മുഹൈസിന ഭാഗത്തില്‍ നിന്നുള്ള തൊഴിലാളികള്‍ 7621 പേരാണ് പങ്കെടുത്ത ത് .എത് 87 സെഷന്‍ നയാണ് ബോധവല്‍ക്കരണങ്ങള്‍ നടത്തിയത് .43 ജബല്‍ അലിയിലും 44 സെഷന്‍ മുഹൈസിനയിലും വകുപ്പ് നടത്തി .അതിനൊപ്പം തന്നെ977 സര്‍വേകളും വകുപ്പ് നടത്തി..
Next Story

RELATED STORIES

Share it