ദയാവധം വേണം ; രാജീവ്ഗാന്ധി വധക്കേസിലെ കുറ്റവാളി
BY fousiya sidheek23 Jun 2017 5:24 AM GMT
fousiya sidheek23 Jun 2017 5:24 AM GMT
ന്യൂഡല്‍ഹി: ജീവിതത്തിന്റെ അര്‍ഥം നഷ്ടപ്പെട്ടെന്നും തനിക്ക് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസില്‍ ജയിലില്‍ക്കഴിയുന്ന കുറ്റവാളി. റോബര്‍ട്ട് പയസാണ് ഈ ആവശ്യമുന്നയിച്ച് തമിഴ്നാട് സര്‍ക്കാരിന് കത്തെഴുതിയിരിക്കുന്നത്. താന്‍ ജയിലില്ക്കഴിയാന് തുടങ്ങിയിട്ട് 27 വര്‍ഷത്തിലധികമായി. സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. എന്റെ കുടുംബത്തില്‍ നിന്നാരും തന്നെ കാണാന്‍ വരാറില്ല. താന്‍ ഇനിയും ജീവിക്കുന്നതില്‍ അര്‍ഥമൊന്നുമില്ലെന്നും പയസ് കത്തില്‍ പറയുന്നു. താനിനി ജയില്‍ മോചിതനാവാന്‍ പോകുന്നില്ല. അതിനാല്‍ എനിക്ക് ദയാവധം അനുവദിക്കണമെന്നാണ് തന്റെ അപേക്ഷ. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ പയസ് പറയുന്നു. 1991 മെയില്‍ നടന്ന രാജീവ്ഗാന്ധി വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴുപേരിലൊരാളാണ് പയസ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT