ദക്ഷിണ കൊറിയയെ രണ്ടാം മല്‍സരത്തിലും ഇന്ത്യ തകര്‍ത്തു
BY vishnu vis6 March 2018 5:56 PM GMT
X
vishnu vis6 March 2018 5:56 PM GMT
സോള്‍: ദക്ഷിണ കൊറിയക്കെതിരായ വനിതാ ഹോക്കി പരമ്പരയിലെ രണ്ടാം മല്‍സരത്തിലും ഇന്ത്യക്ക് ജയം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ 3-2നാണ് ഇന്ത്യ വിജയിച്ചത്. അഞ്ചാം മിനിറ്റില്‍ പൂനം റാണിയിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നപ്പോള്‍ അഞ്ച് മിനിറ്റിനുള്ളില്‍ കൊറിയ സമനില പിടിച്ചു. ആദ്യ ക്വര്‍ട്ടറില്‍ 1-1 സമനില പങ്കിട്ടാണ് ഇരു ടീമും പിരിഞ്ഞത്.പോരാട്ടം തുടര്‍ന്ന ഇന്ത്യ 27ാം മിനിറ്റില്‍ ലീഡെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണിയാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ടത്. മല്‍സരം 2-1 എന്ന നിലയില്‍. രണ്ട് മിനിറ്റിനുള്ളില്‍ കോറിയ ഗോള്‍ മടക്കിയെങ്കിലും അധികം വൈകാതെ പെനല്‍റ്റി കോര്‍ണറെ വലയിലെത്തിച്ച് ഗുര്‍ജിത്ത് കൗര്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. പിന്നീടുള്ള സമയത്ത് കൊറിയയുടെ ഗോള്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ 3-2ന് വിജയം ഇന്ത്യക്കൊപ്പം നിന്നു. യൂരിം ലീ, ജുന്‍ഗെന്‍ സിയോ എന്നിവരാണ് കൊറിയക്ക് വേണ്ടി വലകുലുക്കിയത്. ആദ്യ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ അഞ്ച് മല്‍സര പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT