തെരുവു നായ നിയന്ത്രണ പദ്ധതിക്ക് ഇന്നു തുടക്കം
BY fousiya sidheek11 May 2017 7:09 AM GMT
fousiya sidheek11 May 2017 7:09 AM GMT
കോട്ടയം: ജില്ലയില്‍ തെരുവുനായ ഭീഷണി ഇല്ലാതാക്കുന്നതിന് ലക്ഷ്യമിടുന്ന ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതിക്ക് വൈക്കം മുനിസിപ്പാലിറ്റിയില്‍ ഇന്ന് തുടക്കമാവും. പദ്ധതിയുടെ ഭാഗമായുളള തെരുവുനായ വന്ധ്യംകരണ കേന്ദ്രം കുടുംബശ്രീ എബിസി മാനേജമെന്റ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നായ്ക്കളെ പിടികൂടുന്നതിനുളള ഉപകരണങ്ങള്‍, സൂക്ഷിക്കുന്നതിനുളള കൂടുകള്‍, മരുന്ന്, ഭക്ഷണം, ശസ്ത്രക്രിയ സൗകര്യങ്ങള്‍ എന്നിവ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങള്‍ക്ക് പുറമേ രണ്ട് വെറ്ററിനറി ഡോക്ടര്‍മാരുടേയും നേഴ്സുമാരുടെയും നേതൃത്വത്തിലാണ് വന്ധ്യംകരണം നടത്തുക. യൂനിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് വെളുപ്പിന് മൂന്നോടെ നായ്ക്കളെ പിടികൂടി വന്ധ്യംകരണ കേന്ദ്രങ്ങളില്‍ എത്തിക്കും. വന്ധ്യംകരണത്തിനു ശേഷം മൂന്നു ദിവസം നായ്ക്കള്‍ക്കു ഭക്ഷണവും മരുന്നും നല്കി ഇവിടെ പാര്‍പ്പിക്കും. വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയുന്നതിന് ചെവിയില്‍ അടയാളം ഇടും. തുടര്‍ന്ന് പിടികൂടിയ സ്ഥലത്ത് തന്നെ നായ്ക്കളെ തിരിച്ചെത്തിക്കും. വന്ധ്യംകരണം നടത്തുന്ന നായ ഒന്നിന് 1000 രൂപ ഓണറേറിയം യൂനിറ്റിനു ലഭിക്കും. വൈക്കം മുനിസിപ്പാലിറ്റി, മൃഗ സംരക്ഷണ വകുപ്പ്, കുടുംബശ്രീ ജില്ലാ മിഷന്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പാക്കുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT