wayanad local

തെരുവുനായ ശല്യം കുറയ്ക്കുന്നതിന് കുടുംബശ്രീ എബിസി പദ്ധതി

കല്‍പ്പറ്റ: സംസ്ഥാനത്തെ തെരുവുനായ ശല്യം കുറക്കുന്നതിനായി നടപ്പിലാക്കി വരുന്ന കുടുംബശ്രീ എ.ബി.സി പദ്ധതി ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ പദ്ധതി  ജില്ലിയില്‍ നടപ്പിലാക്കുന്നതിനും,  ജനങ്ങളില്‍ പദ്ധതിയെ കുറിച്ചറിയിക്കുന്നതിനും സുരക്ഷ 2018 എന്ന പേരില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. എബിസി പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയോ  കുടുബശ്രീയേയോ മാത്രം ചുമതലപ്പെടുത്തി സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വന്ന സാഹചര്യത്തില്‍ പദ്ധതിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി പരിശീലനം ലഭിച്ച കുടുംബശ്രീ മാനേജ്‌മെന്റ യൂണിറ്റുകള്‍ വഴി ഈ വര്‍ഷം ജില്ലയില്‍ എബിസി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് കുടുംബശ്രീ പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്ത് ഇതിനോടകം വിവിധ ജില്ലകളില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയാണ്.
സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി വിത്യാസ്ത പരിപാടികള്‍ നടക്കും. ഫോട്ടോഗ്രാഫിമത്സരം, എബിസി ലോഗോ മത്സരം, ചിത്രരചന മത്സരം (ജില്ലാതലം) എന്നിവ നടക്കും. തെരുവ് നായ പ്രശ്‌നം എന്ന വിഷയം അടിസ്ഥാനമാക്കിയായിരിക്കും ഫോട്ടോഗ്രാഫി മത്സരം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമെ അയക്കാന്‍ കഴിയു. ഫോട്ടോകള്‍ അയക്കേണ്ട അവസാന തിയതി ജൂലൈ 1. എബിസി പദ്ധതിയുടെ ലോഗോ തയ്യാറാക്കുന്നതിനായി പൊതു ജനങ്ങള്‍ക്കായി മത്സരം നടക്കും. സുരക്ഷ എന്ന പദ്ധതിക്കു വേണ്ടിയാണ് ലോഗോ തയ്യാറാക്കേണ്ടത്. ഒരാള്‍ക്ക് 3 ലോഗോ വരെ സമര്‍പ്പിക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 1 ന് മുമ്പായി ഡിസൈന്‍ ചെയ്ത ലോഗോകള്‍ കള്‍ മയരഹീഴീുെലാ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയക്കണം. ജില്ലാ തലത്തില്‍ തെരുവ് നായ പ്രശ്‌നം എന്ന വിഷയം അടിസ്ഥാനമാക്കി 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി ചിത്ര രചനാ മത്സരം നടക്കും.
താല്‍പ്പര്യമുള്ളവര്‍ക്ക് അതത് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. സ്‌ക്കൂളുകളില്‍ നിന്നും ഹെഡ്മാസ്റ്റര്‍/പ്രന്‍സിപ്പല്‍ എന്നിവരുടെ സാക്ഷ്യപത്രത്തോടെയും മത്സരത്തില്‍ പങ്കെടുക്കാം. ജൂലൈ 2 ല്‍ന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ രാവിലെ 10നാണ് ചിത്രരചന മത്സരം. മത്സരാര്‍ത്ഥിയുടെ വയസ്സ് തെളിയിക്കുന്ന രേഖ ഉറപ്പുവരുത്തേണ്ടതാണ്. കൂടതല്‍ വിവരങ്ങള്‍ക്ക് 7025490314 , 9544473634 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ തലത്തില്‍ സെമിനാറുകള്‍, പെറ്റ്മാനേജ്‌മെന്റില്‍ പ്രത്യേക ക്ലാസുകളും പരിശീലനങ്ങളും, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ജില്ലാ-താലൂക്ക് തലത്തില്‍ പ്രത്യേക പരിശീലനങ്ങള്‍ , മൃഗസംരക്ഷണ വകുപ്പുമായി സംയോജിച്ചുള്ള പ്രത്യേക പദ്ധതികള്‍ എന്നിവ നടക്കും.
Next Story

RELATED STORIES

Share it