World

തുര്‍ക്കി: ബസ്സപകടത്തില്‍ 17 കുടിയേറ്റക്കാര്‍ മരിച്ചു

ആങ്കറ: തുര്‍ക്കിയില്‍ ബസ്സപകടത്തില്‍ 17 കുടിയേറ്റക്കാര്‍ മരിച്ചു. ഇഗ്ദീര്‍ പ്രവിശ്യയിലായിരുന്നു അപകടം. ഡ്രൈവര്‍ക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പോസ്റ്റിലിടിച്ച് തീപ്പിടിക്കുകയുമായിരുന്നു.
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നു യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ചതെന്നു പോലിസ് അറിയിച്ചു.
14 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ യാത്രചെയ്യാന്‍ കഴിയുന്ന മിനി ബസ്സില്‍ അമ്പതിലധികം പേരാണ് യാത്രചെയ്തിരുന്നത്. അപകടത്തില്‍പ്പെട്ട ബസ്സിനു പിറകെ മറ്റൊരു ബസ്സും കുടിയേറ്റക്കാരുമായി വന്നിരുന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it