ട്രോളിങ് നിരോധനം: ഹൈക്കോടതി വിധിയിലെ ആശങ്ക അകറ്റണം

കൊച്ചി: ഓഖി ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനപരമായ നിലപാടാണ് കൈക്കൊണ്ടതെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലി പ്രമേയത്തില്‍ പറഞ്ഞു.
തീരദേശത്തെ മനുഷ്യര്‍ക്കുണ്ടായ ദുരിതങ്ങള്‍ക്കൊപ്പം തീരത്തിനും കടലിനും ആവാസവ്യവസ്ഥയ്ക്കും ഉണ്ടായ മാറ്റം ഇന്നും നിലനില്‍ക്കുകയാണ്. ഇതു പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയ സഹായം ആവശ്യമായ രീതിയില്‍ കേരളത്തിനു ലഭിച്ചിട്ടിെല്ലന്ന് കെആര്‍എല്‍സിസി കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 7,000 കോടി രൂപയുടെ പദ്ധതിക്കു ക്രിയാത്മകമായ മറുപടി നല്‍കാതെ 173 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.
കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ നിലപാട് തിരുത്തുകയും കേരളത്തിന് ആവശ്യമായ സഹായം നല്‍കുകയും ചെയ്യണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.
ദുരന്തനിവാരണത്തിനും മല്‍സ്യത്തൊഴിലാളി സുരക്ഷയ്ക്കും വേണ്ടിയുള്ള വാര്‍ത്താവിനിമയ ശൃംഖല, നവീന സാങ്കേതിക ഉപാധികള്‍ എന്നിവയുടെ കാര്യത്തില്‍ പ്രഖ്യാപിത പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം.
തീരസംരക്ഷണത്തിനും കടലാക്രമണം തടയാനും ദീര്‍ഘകാല പദ്ധതികള്‍ പ്രാവര്‍ത്തികമാക്കണം. തീരദേശ ഹൈവേ നിര്‍മാണത്തില്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കരുത്.
അന്ധകാരനഴിപ്പാലം പൂര്‍ത്തീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ട്രോളിങ് നിരോധനം സംബന്ധിച്ച ഹൈക്കോടതി വിധിയിലെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കണമെന്നും കെആര്‍എല്‍സിസി പറഞ്ഞു. കെആര്‍എല്‍സിസി 32ാമത് ജനറല്‍ അസംബ്ലി ഇന്നു സമാപിക്കും.
Next Story

RELATED STORIES

Share it