ജെറ്റ് എയര്‍വെയ്സില്‍ റമദാന് ഓഫര്‍
BY fousiya sidheek26 May 2017 3:57 AM GMT
fousiya sidheek26 May 2017 3:57 AM GMT
ദോഹ: ഇന്ത്യയുടെ പ്രീമിയര്‍ ഇന്റര്‍നാഷനല്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സ് റമദാന് സ്പെഷ്യല്‍ നിരക്ക് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ മെയ് 28 വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കില്‍ 12 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 22 മുതല്‍ നവംബര്‍ 30 വരെയുള്ള ദിവസങ്ങളിലാണ് നിരക്കിളവ് ബാധകമാവുക. എന്നാല്‍, ഇതിനിടയില്‍ വരുന്ന ആഗസ്ത് 24 മുതല്‍ സപ്തംബര്‍ 9 വരെയുള്ള ദിവസങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കില്ല. ടിക്കറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യമെത്തുന്നവര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിക്കുക. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് നിരക്കിളവ് ബാധകമായിരിക്കും. ജെറ്റ്എയര്‍വെയ്സ് വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ വെബ് പ്രമോഷന് ലഭിക്കുക. ഓണ്‍ലൈനില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ബുക്ക് ചെയ്യാവുന്നതാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT