World

ജൂലിയസ് മാഡ ബയോ സീറാലിയോണ്‍ പ്രസിഡന്റ്

ഫ്രീടൗണ്‍: സീറാലിയോണ്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ജൂലിയസ് മാഡ ബയോ ഭൂരിപക്ഷം നേടി. മുന്‍ സൈനിക ഭരണാധികാരികൂടിയായ സീറാലിയോണ്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) നേതാവ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
51.81 ശതമാനം വോട്ട് നേടിയാണ് മാഡ ബയോ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ചെവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്്. ഇതു പുതു യുഗത്തിന്റെ ആരംഭമാണെന്നും ജനങ്ങള്‍ പുതിയ മാറ്റങ്ങള്‍ക്കു വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയതെന്നും മാഡ ബയോ പ്രതികരിച്ചു. ഫലപ്രഖ്യാപനം നടന്ന് മണിക്കൂറിനകംതന്നെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ചീഫ് ജസ്റ്റിസ് അബ്ദുലായി ഷാം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് ജല്‍ദീഹ് ജല്ലൂഹ് ആണ് വൈസ് പ്രസിഡന്റ്.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഫലപ്രഖ്യാപനത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്നും ഭരണകക്ഷി സ്ഥാനാര്‍ഥി സമുറ കമാറ അറിയിച്ചു. രണ്ടാംതവണയാണ് ബയോ പ്രസിഡന്റാവുന്നത്. 1992ല്‍ സീറാലിയോണില്‍ നടന്ന പട്ടാള അട്ടിമറിയില്‍ മാഡ ബയോക്കും പങ്കുണ്ടായിരുന്നു. 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബയോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it