Idukki local

ജില്ലാ സര്‍വേ സൂപ്രണ്ടിനെതിരേ പരാതി നല്‍കും

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിനും വകുപ്പ് ഡയറക്ടര്‍ക്കും ജില്ലാ സര്‍വേ സൂപ്രണ്ടിനെതിരെ പരാതി നല്‍കാന്‍ തൊടുപുഴ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നഗരത്തിലെ സ്വകാര്യ ഷോപ്പിങ് മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ സര്‍വേ സൂപ്രണ്ട് അംഗീകരിച്ച സ്‌കെച്ച് വിശ്വസനീയമല്ലെന്ന ആക്ഷേപം കണക്കിലെടുത്താണ് പരാതി നല്‍കുന്നത്.
വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ നിര്‍മിക്കുന്ന ഷോപ്പിങ് മാളിന് കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിച്ച് നല്‍കാത്തതിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന്, മൂന്നാഴ്ചയ്ക്കുള്ളില്‍ പെര്‍മിറ്റ് നല്‍കണമെന്ന് ജനുവരി 24ന് കോടതി നഗരസഭക്ക് നിര്‍ദേശം നല്‍കിരുന്നു. ജില്ലാ സര്‍വേ സൂപ്രണ്ട് നല്‍കിയ സ്‌കെച്ച് പരിഗണിച്ചാണ് കോടതി നിര്‍മാണ പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഈ സ്‌കെച്ചില്‍ പാകപ്പിഴകളുണ്ടെന്ന് കണ്ട കൗണ്‍സില്‍ കോടതിയെ ബോധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കാലങ്ങളായി നിലനില്‍ക്കുന്ന തരിശുഭൂമി തെറ്റായ സ്‌കെച്ചുകള്‍ തയ്യാറാക്കി സ്വകാര്യ ഭൂമിയായി കാണിച്ച് മുമ്പും ജില്ലാ സര്‍വേ സൂപ്രണ്ട് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഇവയിലെല്ലാം പുനരന്വേഷണം വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് മൂന്ന് താലൂക്ക് സര്‍വേയര്‍മാര്‍ പരിശോധിച്ച് സമര്‍പ്പിച്ച റിപോര്‍ട്ട് സൂപ്രണ്ട് തള്ളുകയായിരുന്നെന്നും ഇദ്ദേഹത്തിെന്റ റിപോര്‍ട്ട് വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it