ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്‌കൂളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭഗവത്ഗീതയുടെ ഉര്‍ദു പതിപ്പും കോഷര്‍ രാമായണവും നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ വിവാദസര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ പിന്‍വലിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമായി ഭഗവത്ഗീതയുടെ ഉര്‍ദു പതിപ്പും കോഷര്‍ രാമായണവും വാങ്ങാന്‍ തിങ്കളാഴ്ചയാണ് സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ജമ്മു കശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവ് ബിബി വ്യാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനപ്രകാരമായിരുന്നു സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലറിനെതിരേ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അത് പിന്‍വലിച്ചത്. മറ്റ് മതങ്ങളുടെ ഗ്രന്ഥങ്ങള്‍ അവഗണിച്ചതെന്തുകൊണ്ടാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്്ദുല്ല ചോദിച്ചത്.
Next Story

RELATED STORIES

Share it