ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: 56.7% പോളിങ്
BY kasim kzm10 Oct 2018 3:17 AM GMT
kasim kzm10 Oct 2018 3:17 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പോളിങ് 56.7 ശതമാനം. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഷലീന്‍ കബ്രയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീര്‍ താഴ്വരയില് പോളിങ് 8.2 ശതമാനം മാത്രമാണ്. ജമ്മുവില്‍ 65 ശതമാനവും ലഡാക്കില്‍ 62 ശതമാനവും വോട്ട് രേഖപ്പെടുത്തി. കുല്‍ഗാം, അനന്ത്നാഗ് ജില്ലകളിലെ 49 വാര്‍ഡുകളില്‍ 45 എണ്ണത്തിലും വോട്ട് ചെയ്യാന്‍ ആരുമെത്തിയില്ല. 79 നഗരസഭകളിലേക്കായി നാലു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് പ്രധാന പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും വിട്ടുനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് ദിവസം സായുധസംഘങ്ങളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT