Flash News

ജന്തര്‍ മന്ദര്‍ : സമരവേദി മാറ്റണമെന്ന് ഡല്‍ഹി ഹൈക്കോടതി



ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നിന്ന് സമരങ്ങള്‍ നീക്കാത്തതെന്തു കൊണ്ടാണെന്ന് ഡല്‍ഹി ഹൈക്കോടതി.  ജന്തര്‍ മന്ദറില്‍ നിന്നും ഡല്‍ഹിയിലെ രാം ലീല മൈതാനിയിലേക്ക് സമരങ്ങള്‍ മാറ്റുന്നതിന് എന്തു പ്രയാസമാണുള്ളതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് അനു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനോട് ആരാഞ്ഞു. ജന്തര്‍ മന്ദിറില്‍ നിരന്തരം പ്രക്ഷോഭങ്ങളും സമരങ്ങളും നടക്കുന്നതിനാല്‍ സമീപത്ത് സ്വസ്ഥമായി താമസിക്കാന്‍ പ്രയാസമുണ്ടെന്ന് കാണിച്ച് പരിസര വാസികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ജന്തര്‍ മന്ദിറിലെ സമരങ്ങള്‍ കാരണം ടോള്‍സ്‌റ്റോയി മാര്‍ഗിനും അശോക റോഡിനും ഇടയിലുള്ള പൊതു നിരത്തില്‍ യാത്രാ തടസ്സം നേരിടുകയാണ്. ഇവിടെ നിരന്തരം സമരങ്ങള്‍ നടക്കുന്നതിനാല്‍ എല്ലാ ദിവസവും റോഡ് ബ്ലോക്കാവുകയും ശബ്ദ മലിനീകരണം ഉണ്ടാവുകയുമാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്ക് വരെ ഇതുവഴി കടന്നുപോവാന്‍ സമരങ്ങള്‍ മൂലം സാധിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it