malappuram local

ജനകീയ ഹര്‍ത്താലിന്റെ പേരില്‍ ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടി

പൊന്നാനി: സോഷ്യല്‍മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പേരില്‍ കലാപത്തിന് കോപ്പുകൂട്ടി ആര്‍എസ്എസ്. ഹര്‍ത്താലില്‍ തകര്‍ത്തത് ഹൈന്ദവന്റെ കടകളും വാഹനങ്ങളും മാത്രം എന്നാണ് ആര്‍എസ്എസ് പ്രചാരണം. കശ്മീരില്‍ എട്ടുവയസ്സുകാരി ബലാല്‍സംഗത്തിനിരായായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ എന്ന പേരില്‍ സംഘടിപ്പിച്ച ഹര്‍ത്താലിനെ വര്‍ഗീയവല്‍കരിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകള്‍. ഹര്‍ത്താലിന്റെ മറവില്‍ നടന്ന ആക്രമണങ്ങളെ വര്‍ഗീയവല്‍ക്കരിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഹര്‍ത്താലിന് പിന്നില്‍ മുസ്്‌ലീം തീവ്രവാദ സംഘടനകളെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്്‌ലിം തീവ്രവാദികളാണ് ഹര്‍ത്താലിന് പിന്നിലെന്ന് സുരേന്ദ്രന്‍ അസന്നിഗ്ദ്ധമായി പ്രതികരിച്ചപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുന്ന വിധ്വംസക ശക്തികളെന്ന് കുമ്മനവും പറയുന്നു.     അക്രമങ്ങള്‍ നടന്ന തിരൂര്‍-താനൂര്‍ മേഖലകളില്‍, ഹര്‍ത്താലിന്റെ മറവില്‍ എസ്ഡിപിഐയും മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും ഇസ്്‌ലാമിക തീവ്രവാദികളും അഴിഞ്ഞാടുകയായിരുന്നുവെന്ന തരത്തിലാണ് ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു മുസ്്‌ലിംകള്‍ എന്നും, നാളെ അവര്‍ ഹൈന്ദവന്റെ വീടുകളിലേക്ക് വരുമെന്നും തുടങ്ങിയുള്ള വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളാണ് നടത്തുന്നത്. 1921ലെ മാപ്പിള ലഹളയുടെ 100ാം വാര്‍ഷികത്തിന്റെ ട്രയല്‍, മലപ്പുറത്തെ ഹിന്ദുക്കളെ നിങ്ങളുടെ അവസാനം ഇങ്ങെത്തി കഴിഞ്ഞു. അവര്‍ നിങ്ങളുടെ വീടുകള്‍ തേടിവരും. എന്നിട്ട് മലപ്പുറത്തെ മറ്റൊരു സിറിയ ആക്കിമാറ്റും... തുടങ്ങിയ തലക്കെട്ടാണ് പ്രചരിക്കുന്ന വീഡിയോകളില്‍ പറയുന്നത്.
ഹൈന്ദവന്റെ കടകളെ തിരഞ്ഞുപിടിച്ച് തകര്‍ക്കുകയായിരുന്നു, ആസിഫയ്ക്ക് നീതി ലഭ്യമാക്കാന്‍ നടത്തിയ പ്രകടനത്തില്‍ ഹൈന്ദവന്റെ സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു ഹര്‍ത്താലനുകൂലികള്‍ എന്നും സംഘപരിവാരം പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍ പറയുന്നു.
Next Story

RELATED STORIES

Share it