ജഡ്ജി നിയമനം: 120 പേരുടെ പട്ടിക കൊളീജിയത്തിന് അയക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ ജഡ്ജി നിയമനത്തിനു പരിഗണിക്കേണ്ട 120ഓളം പേരുടെ ചുരുക്കപ്പട്ടിക സുപ്രിംകോടതിയുടെ കൊളീജിയത്തിന് അയക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം തീരുമാനിച്ചു. ഇന്റലിജന്‍സ് ബ്യൂറോയുടെ പരിശോധന പൂര്‍ത്തിയാക്കി വിവിധ ഹൈക്കോടതി കൊളീജിയങ്ങള്‍ കേന്ദ്രത്തിനു കൈമാറിയ ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പട്ടികയാണ് മന്ത്രാലയം സുപ്രിംകോടതി കൊളീജിയത്തിനു കൈമാറുന്നത്.
ഈ പട്ടികയില്‍ നിന്നുള്ള പേരുകള്‍ പരിശോധിച്ച് സുപ്രിംകോടതി കൊളീജിയം ഈയാഴ്ചയോടെ തന്നെ അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. 13 ഹൈക്കോടതികളിലേക്കായി ജഡ്ജിമാരായി ഉയര്‍ത്തേണ്ട 69 പേരുടെ പട്ടിക ഇതിനകം തന്നെ മന്ത്രാലയം കൊളീജിയത്തിനു കൈമാറിയിട്ടുണ്ട്. ബാക്കി 50ഓളം പേരുകള്‍ ഉടന്‍ തന്നെ കൈമാറിയേക്കും.
Next Story

RELATED STORIES

Share it