palakkad local

ചെറുനെല്ലി ആദിവാസി കുടുംബങ്ങളുടെ പുനരധിവാസ നടപടി എങ്ങുമെത്തിയില്ല



നെല്ലിയാമ്പതി: ചെറുനെല്ലി ആദിവാസി കുടുംബങ്ങളുടെ പുനരധിവാസ നടപടി എങ്ങുമെത്തിയില്ല. ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കലാണ് നീണ്ടുപോകുന്നത്. 2016  ജൂണില്‍ത്തന്നെ ഇതിനുള്ള ശ്രമം തുടങ്ങി. കളക്ടറും എംഎല്‍എയും ചെറുനെല്ലി കോളനിയിലെത്തി പുനരധിവാസം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. പരമ്പരാഗതമായ കീഴ്് വഴക്കങ്ങളും പൈതൃകവും നിലനിര്‍ത്തി പുനരധിവസിപ്പിക്കാനാണ് പദ്ധതി. വനത്തോടുചേര്‍ന്നുള്ള പ്രദേശമായിരിക്കണം. വനവിഭവങ്ങള്‍ ശേഖരിക്കാനാകണം. ഏകാധ്യാപക വിദ്യാലയ മാതൃകയില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കണം. കുടിവെള്ളവും ഉപജീവനമാര്‍ഗവും തരപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് ആദിവാസികള്‍ ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചെങ്കിലും നടപടി ഇനിയുമായില്ല.  വന്യമൃഗഭീഷണി നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ഈ മേഖല. മിക്കവരും കൂട്ടമായാണ് വരുന്നതും പോകുന്നതും. നെന്‍മാറയിലേക്ക് പഠിക്കാന്‍ പോകുന്ന കുട്ടികളെ പാതവരെ രക്ഷിതാക്കള്‍ എത്തിക്കണം.  മഴക്കാലത്ത് ചോലവെള്ളം കവിഞ്ഞ് യാത്ര തടസ്സപ്പെടുന്നതും പതിവാണ്. കുടിവെള്ളത്തിന് ചോലയെ ആശ്രയിക്കുന്നു. പാതയരികില്‍ സ്ഥാപിച്ച ചെറുടാങ്കില്‍ ചോലവെള്ളമിറക്കി കുഴലിലൂടെ കോളനിയിലെത്തിക്കുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. പോത്തുണ്ടി ഡാമിനോട് ചേര്‍ന്നുള്ള വനപ്രദേശത്ത് പുനരധിവാസം ഒരുക്കണമെന്ന  ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതിന് വനം വകുപ്പിന്റെ അനുമതി വേണം.
Next Story

RELATED STORIES

Share it