ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി തര്‍ക്കംബാലകൃഷ്ണ പിള്ള, സ്‌കറിയ തോമസ് വിഭാഗങ്ങളുടെ ലയനം പ്രതിസന്ധിയില്‍

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ കേരള കോണ്‍ഗ്രസ്സിലെ ആര്‍ ബാലകൃഷ്ണ പിള്ള, സ്—കറിയ തോമസ് വിഭാഗങ്ങളുടെ ലയനം അനിശ്ചിതത്വത്തിലായി. ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കുന്നതില്‍ ഇരു പാര്‍ട്ടികളും വിട്ടുവീഴ്ചയ്‌ക്കൊരുങ്ങാതെ വന്നതോടെയാണു ലയനനീക്കം പരാജയപ്പെട്ടത്.  ഇതോടെ ഇരുനേതാക്കളും ചേര്‍ന്ന് ഇന്നലെ നടത്താനിരുന്ന ലയന പ്രഖ്യാപന വാര്‍ത്താ സമ്മേളനം മാറ്റി. ലയന ശേഷം കേരള കോണ്‍ഗ്രസ് (ബി) എന്ന പേര് നിലനിര്‍ത്തണമെന്നു ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടിരുന്നു. കൂടാതെ കേരള കോണ്‍ഗ്രസ്സിനെ (ബി) മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണ പിള്ള സിപിഎമ്മിനും സിപിഐക്കും കത്തു നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസം കൊല്ലത്ത് ആശ്രാമം ഗസ്റ്റ് ഹൗസിലെത്തി പിള്ളയും സ്—കറിയാ തോമസും മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനം ആര്‍ക്കാണെന്നതിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാവാതെ വന്നതോടെ വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആലോചിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാട് സ്—കറിയ തോമസ് പിള്ളയെ അറിയിച്ചു.  ഇടതു മുന്നണിയില്‍ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു കക്ഷി മതിയെന്ന സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് പിള്ള സ്—കറിയ തോമസ് വിഭാഗങ്ങള്‍ ലയിക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി ഇടതു മുന്നണിയുമായി സഹകരിക്കുന്ന, ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ്, പി സി ജോര്‍ജ് വിഭാഗം എന്നിവയുമായും ആശയ വിനിമയം നടത്തിയിരുന്നു. എന്നാല്‍ ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ്സും പി സി ജോര്‍ജുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നു ബാലകൃഷ്ണ പിള്ള പറഞ്ഞു. സ്‌കറിയ തോമസ് വിഭാഗവുമായി ലയിക്കാന്‍ ഒന്നര വര്‍ഷമായി ചര്‍ച്ച നടത്തിവരികയായിരുന്നു. ഒറ്റ കേരള കോണ്‍ഗ്രസ് മതിയെന്ന തീരുമാനം വന്നതോടെ ഇപ്പോള്‍ അതു സാധ്യമായെന്നും പിള്ള കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it