malappuram local

ചെമ്മാട്ടെ ഗതാഗതക്കുരുക്ക്; രണ്ടുമാസത്തിനകം പരിഹരിക്കണം

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നു ഹൈക്കോടതി ഉത്തരവ്. ചെമ്മാട് ടൗണിലെ  ഗതാഗതകുരുക്ക് കാരണം ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും, ജോലിക്കാര്‍, വിദ്യാര്‍ഥികള്‍, രോഗികള്‍ അടങ്ങുന്ന പതിനായിരക്കണക്കായ ആളുകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത് സംബന്ധിച്ചും ടൗണിലെ സ്ഥിരമായ സ്തംഭനാവസ്ഥ ഒഴിവാക്കിന്നതിന് പരിഹാരം ആവശ്യപ്പെട്ടും, തിരൂരങ്ങാടി സ്റ്റേഷനുകീഴില്‍ ഒരു ട്രാഫിക്‌യൂണിറ്റ് അനുവദിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് ചെമ്മാട്ടെ പൊതുപ്രവര്‍ത്തകന്‍ കൊല്ലഞ്ചേരി ജലീല്‍ ഹാജി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.  ടൗണിലെ   ഗതാഗതക്കുരുക്ക് പ്രശ്‌നം ഒഴിവാക്കിന്നതിന് പരിഹാരം ആവശ്യപ്പെട്ട് 2015 നവംബര്‍ 21നു ജില്ലാ കലക്ടര്‍ക്കും  ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്നുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയും, പോലിസ് മേധാവി ഈ നിര്‍ദേശം തിരൂരങ്ങാടി പോലിസിനു കൈമാറുകയും തിരൂരങ്ങാടി പോലിസിന്റെ റിപോര്‍ട്ട് പ്രകാരം പരാതിയിലെ ആവശ്യങ്ങള്‍ നടപ്പാക്കാനാവുമെന്ന് സംസ്ഥാന പോലിസ് മേധാവിക്ക് എസ്പി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അതനുസരിച്ച് തിരൂരങ്ങാടിയിലെ ഭൗതിക സാഹചര്യം അന്വേഷിക്കാന്‍ ഡിജിപി തിരൂരങ്ങാടി സി ഐക്ക് നല്‍കിയ നിര്‍ദേശപ്രകാരം റിപോര്‍ട്ട് നല്‍കുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തുടര്‍ന്ന് സര്‍ക്കാറും ഓഫിസ് മേധാവികളുടെ മാറ്റവും കാരണം പദ്ധതി നടപ്പിലായില്ല. തുടര്‍ന്ന് അഡ്വ. കെ രാകേഷ് മുഖേന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്.
രണ്ടുമാസത്തിനകം എന്തുവിലകൊടുത്തും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് ഷാജി പി ചാലി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it